വീടുനിര്‍മാണത്തിനായി വന്ന തൊഴിലാളിക്കൊപ്പം മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടി : കണ്ണൂരിൽ പ്രവാസിയുടെ ഭാര്യയും കാമുകനും റിമാന്‍ഡില്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 16 November 2021

വീടുനിര്‍മാണത്തിനായി വന്ന തൊഴിലാളിക്കൊപ്പം മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടി : കണ്ണൂരിൽ പ്രവാസിയുടെ ഭാര്യയും കാമുകനും റിമാന്‍ഡില്‍
വളപട്ടണം : വീടുനിര്‍മാണത്തിനായി വന്ന തൊഴിലാളിക്കൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെയും യുവാവിനെയും കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടി.നാലും ഏഴും വയസുമുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവതി വീടുനിര്‍മാണത്തിനായി വന്ന തൊഴിലാളിക്കൊപ്പം ഒളിച്ചോടിയത്.

നാലുദിവസം മുന്‍പേ കാണാതായ ഇവരെ മൈസൂരില്‍ നിന്നും മടങ്ങുംവഴിയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പിന്‍തുടര്‍ന്ന് പിടികൂടിയത്.ചാലാട് മണല്‍ സ്വദേശിനിയായ യുവതിയെയാണ് തിങ്കളഴ്ച വൈകുന്നേരം കണ്ണൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയും സംഘവും പിടികൂടിയത്.ഭര്‍ത്താവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തു അന്വേഷണം നടത്തിയത്.

ഇവരുടെ കാമുകന്‍ (അഴീക്കോട് ആലിങ്കല്‍ സ്വദേശി)  അറസ്റ്റു ചെയ്തിട്ടുണ്ട്. ചാലാട് മണലില്‍ വീടു നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് യുവതി  അടുപ്പത്തിലാകുന്നത്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍  ഉദ്യോഗസ്ഥനാണ്.

യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടു പ്രകാരമാണ് കേസെടുത്തതെന്ന് കണ്ണൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറിയിച്ചു. ഒളിച്ചോടാന്‍ പ്രേരണ നല്‍കിയതിനാണ് കാമുകനെയും അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog