പയ്യന്നൂർ: കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. രാമന്തളി എട്ടിക്കുളം സ്വദേശി എ.പി.മുസമ്മലിനെ (32)യാണ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ എം.യൂനസിൻ്റെ നേതൃത്വത്തിൽ
രാമന്തളി, എട്ടിക്കുളം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. പ്രതി യിൽ നിന്നും 20 ഗ്രാം കഞ്ചാവ് പൊതി പിടിച്ചെടുത്തു. റെയ്ഡിൽ പ്രിവൻറ്റീവ് ഓഫീസർമാരായ കെ. കെ രാജേന്ദ്രൻ, പ്രിവേൻറ്റീവ് ഓഫീസർ ഗ്രേഡ് കെ. രാജീവൻ, സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർ സജിൻ, ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു