മാക്കൂട്ടത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച വീട്ടി തടി വനം വകുപ്പ് പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 22 November 2021

മാക്കൂട്ടത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച വീട്ടി തടി വനം വകുപ്പ് പിടികൂടി


മാക്കൂട്ടത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച വീട്ടി തടി വനം വകുപ്പ് പിടികൂടി

ഇരിട്ടി : കൂട്ടുപുഴ മാക്കൂട്ടത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച വീട്ടി തടി വനം വകുപ്പ് ചെക്ക് പോസ്റ്റിൽ പിടികൂടി. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കോഴി വളം ലോഡ് എന്ന നിലയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7കഷണം വീട്ടിമരമാണ് മാക്കൂട്ടം റേഞ്ചർ സുഹാനയുടെ നേതൃത്വത്തിൽ പിടികൂടിയത്.

കടത്താൻ ഉപയോഗിച്ച പിക്കപ്പ് ജീപ്പ് കസ്റ്റഡിയിലെടുത്തു.ഡ്രൈവർ മാനന്തവാടി സ്വദേശി ഷബിൽ (21) നെ അറസ്റ്റ് ചെയ്തു. പിടിയിലായ മരത്തിന് വിപണിയിൽ 2 ലക്ഷം രൂപയോളം വിലവരും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog