കോൺഗ്രസ് സമരത്തിനിടെ മദ്യപിച്ചെത്തി നടന്റെ അഴിഞ്ഞാട്ടം ; വനിതാ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയതായി പരാതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 1 November 2021

കോൺഗ്രസ് സമരത്തിനിടെ മദ്യപിച്ചെത്തി നടന്റെ അഴിഞ്ഞാട്ടം ; വനിതാ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയതായി പരാതി


കൊച്ചി : ഇന്ധനവില വർദ്ധനവിനെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരത്തിനിടെ സിനിമ നടൻ ജോജുവിന്റെ അഴിഞ്ഞാട്ടം.മദ്യപിച്ചെത്തിയ നടൻ മണിക്കൂറുകളോളം അനാവശ്യമായി സംഘർഷം സൃഷ്ടിച്ചെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇതിനിടയിൽ മഹിളാ കോൺഗ്രസിന്റെ വനിതാ പ്രവർത്തകരോടും അപമര്യാദയായി പെരുമാറി. തുടർച്ചയായി പ്രകോപനപരമായി സംസാരിക്കുകയും പ്രവർത്തകരെ മർദ്ദിക്കാനും ശ്രമിച്ചു.1500 ഓളം വാഹനങ്ങൾ പങ്കെടുത്ത സമരം വലിയ വിജയമായിരുന്നു. ഒട്ടേറെ ജനങ്ങൾ അനുകൂലിക്കുകയും സമരത്തിന്റെ ഭാഗമാവുകയും ചെയ്തു. വാഹനത്തിൽ മദ്യകുപ്പികൾ ഉണ്ടായിരുന്നതായും പ്രവർത്തകർ ആരോപിച്ചു. മാസ്ക് പോലും ധരിക്കാതെയാണ് ജോജു ഏതാനം സി പി ഐ എം പ്രവർത്തകരെ കൂട്ടി റോഡിൽ അഴിഞ്ഞാടിയത്.

1 comment:

  1. Madhyapichenn Ariyathe ulla thandeyokke news aadhyam nirth

    ReplyDelete

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog