എം.ഇ. എസ് കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ സുവർണ ജൂൂബിലി ആഘോഷത്തോട് അനുബന്ധിച്ചു ലോഗോ പ്രകാശനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 20 November 2021

എം.ഇ. എസ് കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ സുവർണ ജൂൂബിലി ആഘോഷത്തോട് അനുബന്ധിച്ചു ലോഗോ പ്രകാശനം ചെയ്തു
എം.ഇ. എസ് കണ്ണൂർ ജില്ലാ കമ്മിറ്റി 50 സുവർണ്ണ വർഷങ്ങൾ പൂർത്തീകരിച്ചതിന്റെ  ആഘോഷത്തോട്  അനുബന്ധിച്ചു ലോഗോ പ്രകാശനം കെ. സുധാകരൻ എം.പി കണ്ണൂരിൽ നിർവഹിച്ചു .

ഈ വരുന്ന Dec 5 ഞായറാഴ്ച്ച തലശ്ശേരി ടൗൺഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ സുവർണ ജൂൂബിലി ആഘോഷങ്ങൾക് തുടകമാവും,

എം  ഇ എസ് സംസ്ഥാന പ്രസിഡന്റ്‌ ഡോക്ടർ ഫസൽ ഗഫൂർ സെക്രട്രട്ടറി പി ജെ ലെബ്ബാഹ് എന്നിവരുടെ സാനിധ്യത്തിൽ 
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മുഖ്യഥിതി ആയി 
മുരളീധരൻ എം പി യും വീശിഷ്ട്ടാദിതികളായി തലശ്ശേരി എം ൽ എ എ എൻ ഷംസീർ, എം ൽ എ ഡോക്ടർ മുനീർ, ബി ജെ പി ദേശിയ നിവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും

എം ഇ എസ്സ് ഗോൾഡൻ ജൂബിലി യുടെ ഭാഗമായി ഏർപ്പെടുത്തിയ മികച്ച സാമൂഹിക സംരംഭക നുള്ള അവാർഡും കോവിഡ് പ്രതിസന്ധി ഘട്ടത്തിലെ മികച്ച അതുര സേവകനുള്ള അവാർഡും മികച്ച പോലീസ് സേനയ്ക്കുള്ള അവാർഡും വിതരണം ചെയ്യും ഒപ്പം പിന്നിട്ട അമ്പത് വർഷകലഘട്ടത്തിൽ എം ഇ എസ്സിന്റെ പ്രവർത്തന മണ്ഡലത്തിലെ ഏറ്റവും മുതിർന്ന നേതാക്കളെ ആദരിക്കും. എന്നും 
എം ഇ എസ്സ് ഗോൾഡൻ ജുബിലീ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ലോഗോ പ്രകാശന ചടങ്ങിൽ എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗം യൂ. വി അഷ്റഫ്‌ അധ്യക്ഷം വഹിച്ചു.ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആയ പുനത്തിൽ ഹാഷിം ,കെ.പി നൗഷാദു ഹാജി ,എ. അബുബക്കർ സിദ്ദിഖ് ,എ.ബദറുദ്ദുിൻ, എൻ.എ.വി അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog