അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 November 2021

അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചു


 

കണ്ണൂർ : അറയ്‌ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. അറയ്‌ക്കൽ രാജവംശത്തിലെ 40-ാമത് ഭരണാധികാരിയായിരുന്നു.

മദ്രാസ്‌ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന പരേതനായ എ.പി. ആലിപ്പി എളയയാണ്‌ ഭർത്താവ്‌. മദ്രാസ്‌ പോർട്ട്‌ സൂപ്രണ്ട്‌ ആദിരാജ അബ്‌ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്‌. സംസ്‌കാരം വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

39-ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറയ്‌ക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്നാണ് മറിയുമ്മ അധികാരമേറ്റത്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog