കണ്ണൂർ വിമാനത്താവളത്തിൽ ഡേ ഹോട്ടൽ നവംബറിൽ തുറക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 7 November 2021

കണ്ണൂർ വിമാനത്താവളത്തിൽ ഡേ ഹോട്ടൽ നവംബറിൽ തുറക്കുംകണ്ണൂര്‍ രാജ്യാന്തര വി മാനത്താവളത്തില്‍ ഡേ ഹോട്ടല്‍ നവംബറില്‍ പ്രവര്‍ത്ത നം ആരംഭിക്കും. അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക യാണെന്ന്‌ കിയാല്‍ അധികൃതര്‍ അറിയിച്ചു

ടെര്‍മിനല്‍ കെട്ടിട ത്തില്‍ ബേസ്‌മെന്റ്‌ ഏരിയയില്‍ ആണ്‌ എയര്‍പോര്‍ട്ട്‌ ഹോട്ടല്‍ തുറക്കുക.
കഴിഞ്ഞ മാര്‍ച്ച്‌ ആരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ യിലാണ്‌ കോവിഡിന്റെ ഭാഗമായി രണ്ടാം ഘട്ട ലോക്‌ഡൗണ്‍ വിമാന സര്‍വീസുകളും നിര്‍ ത്തിയത്‌. കഴിഞ്ഞ മാസം രാജ്യാ ന്തര വിമാന സര്‍വീസ്‌ പുനരാരം ഭിക്കുകയും വിന്റര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസ്‌ ആരംഭിച്ചതി ന്‌ പിന്നാലെയാണ്‌ ഡേ ഹോട്ടലും തുറക്കുന്നത്‌.2 ഡീലക്‌സ് മുറികള്‍ അടക്കം 30 മുറികളുള്ള സൗകര്യമാണ്‌ കി യാല്‍ ഒരുക്കിയിരിക്കുന്നത്‌.

വാടകയ്‌ക്ക് പുറമേ ലാഭ വിഹിതവും നല്‍കുന്നതാണ്‌ കരാര്‍. ഫൈവ്‌ സ്‌റ്റാര്‍ നിലവാരത്തിലാണ്‌ ഹോ ട്ടല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌ . വിമാന യാത്രക്കാരെ ഉദ്ദേശിച്ചാണ്‌ ഹോട്ടല്‍ തുടങ്ങിയെങ്കിലും പുറത്ത്‌ നിന്ന്‌ വരുന്നവര്‍ക്ക്‌ മുറികള്‍ ലഭിക്കും. ദിവസ വാടക എന്നതിന്‌ പുറമെപകുതി ദിവസം കാല്‍ ദിവസം എന്നിങ്ങനെ മുറി വാടകയ്‌ക്ക് നല്‍കണമെന്ന്‌ കി യാല്‍ മുന്നോട്ടു വച്ചിരുന്നു. ഭാവി യില്‍ ആവശ്യമെങ്കില്‍ ഒരു നില കൂടി പണിയാന്‍ പറ്റുന്ന വിധത്തി ലാണ്‌ കെട്ടിട ഭാഗം നിര്‍മിച്ചിരിക്കുന്നത്‌.
 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog