സണ്ണി ജോസഫ് എം എല്‍ എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 17 November 2021

സണ്ണി ജോസഫ് എം എല്‍ എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി


സണ്ണി ജോസഫ് എം എല്‍ എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി

കേളകം: ശാന്തിഗിരി കൈലാസപടി തുടങ്ങിയ മേഖലയില്‍ പ്രകൃതി ക്ഷോഭങ്ങളില്‍ ഉള്‍പെട്ടവരെ പുനരിധിവസിപ്പിക്കുന്നതിനും, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവിശ്യപെട്ടുകൊണ്ട് അഡ്വ.സണ്ണി ജോസഫ് എം എല്‍ എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.

കേളകം പഞ്ചായത്തിലെ കുന്നും പ്രദേശമായ ശാന്തിഗിരി കൈലാസപടി മേഖലയില്‍ 2018 ലെ പ്രളയം, മണ്ണിടിച്ചില്‍, സോയില്‍ പൈപ്പിംഗ് തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളുടെ ഭാഗമായി നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു തുടര്‍ന്ന് ഈ വര്‍ഷത്തെ പ്രകൃതി ക്ഷോഭത്തില്‍ കൂടുതല്‍ വീടുകള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും വലിയ തോതിലുള്ള നാശം സംഭവിക്കുകയും ഭൂമി വിണ്ടു കീറുകയും ,വീടുകളുടെ തറ ഭിത്തി ,കോണ്‍ക്രീറ്റ് തുടങ്ങിയവ പൊട്ടിപൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്തിരുന്നു . ഈ മേഘലയിലെ ജനങ്ങള്‍ വലിയ ആശങ്കയിലും, ദുരിതതിലുമാണ്. പ്രശ്നബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ജനങ്ങളുടെ ആശങ്കള്‍ പരിഹരിക്കുന്നതിനും അടിയന്തര നടപടികjള്‍ സ്വീകരിക്കണമെന്നും അവിശ്യപ്പെട്ടു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog