മാക്കൂട്ടം ചുരം പാത; ആർ.ടി.പി.സി.ആർ നിബന്ധന ഉടനെ എടുത്തുകളയണം: എസ്.ഡി.പി.ഐ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 November 2021

മാക്കൂട്ടം ചുരം പാത; ആർ.ടി.പി.സി.ആർ നിബന്ധന ഉടനെ എടുത്തുകളയണം: എസ്.ഡി.പി.ഐകണ്ണൂർ:കേരള - കർണാടക അതിർത്തിയിൽ മാക്കൂട്ടം ചുരം പാതയിലൂടെ ആർ.ടി.പി.സി.ആർ ഇല്ലാതെ യാത്ര ചെയ്യാൻ സാധ്യമല്ലെന്ന കർണാടക നിലപാട് പ്രതിഷേധാർഹമാണെന്നും ഡിസംബർ 8 വരെ നീട്ടിയ നടപടി ഉടനെ റദ്ദാക്കണമെന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.  രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് രാജ്യത്ത് എവിടെയും
സഞ്ചരിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കെ 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ വേണമെന്ന  കർണാടക അധികൃതരുടെ നിലപാടു കാരണം നിരവധി കച്ചവടക്കാരും കർഷകരും മറ്റുമടങ്ങുന്ന യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്. നവംബർ 24 വരെ ഉണ്ടായിരുന്ന നിയന്ത്രണം ഡിസംബർ എട്ടുവരെ നീട്ടിയ നടപടി റദ്ദാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ജനകീയ സമരവുമായി രംഗത്ത് വരുമെന്ന്  ജില്ലാ സെക്രട്ടറി മുസ്തഫ എ പി ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog