ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 12 November 2021

ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യതഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. നാളെ വൈകുന്നേരമോ, മറ്റന്നാൾ രാവിലെയോ ആയിരിക്കും തുറക്കുക. നൂറ് ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കാൻ ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം പിന്നീടുണ്ടാവും.

ജലനിരപ്പുയർന്നതിനെ തുടർന്ന് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog