ധർമടം റെയിൽവേ സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണം – സി.പി.എം. സമ്മേളനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 November 2021

ധർമടം റെയിൽവേ സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണം – സി.പി.എം. സമ്മേളനം


ധർമടം: ധർമടം റെയിൽവേ സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സി.പി.എം. പിണറായി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷീരവ്യവസായ മേഖലയിലെ സ്വപ്നപദ്ധതിയായ ‘വേങ്ങാട് ഗ്ലോബൽ വില്ലേജ് ‘ യാഥാർഥ്യമാക്കുക, വേങ്ങാട്, പാലയാട് സർക്കാർ ഫാമുകൾ നവീകരിക്കുക, പിണറായി മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പിണറായി കേന്ദ്രമായി മത്സ്യക്കുഞ്ഞ് ഉത്പാദനകേന്ദ്രം തുടങ്ങുക, ധർമടം ബീച്ച് ടൂറിസംകേന്ദ്രം വികസനം ത്വരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

കെ. ശശിധരനെ ഏരിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, കെ.കെ. രാഗേഷ്, എ.എൻ. ഷംസീർ എം.എൽ.എ., ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വത്സൻ പനോളി, ടി.കെ. ഗോവിന്ദൻ, പി. ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി. ബാലൻ, കെ. മനോഹരൻ, എം. മോഹനൻ, പി.എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വെബ് റാലി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്തു. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. എൻ.കെ. രവി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog