റബ്ബറിന്റെ കീടബാധ കണ്ടെത്തിയിട്ടും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികൾ ഉണ്ടാകാത്തത് കർഷകരെ ആശങ്കയിലാക്കുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 10 November 2021

റബ്ബറിന്റെ കീടബാധ കണ്ടെത്തിയിട്ടും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികൾ ഉണ്ടാകാത്തത് കർഷകരെ ആശങ്കയിലാക്കുന്നുഇരിട്ടി: റബർ തോട്ടങ്ങളേ പാടേ നശിപ്പിക്കുന്ന കീടത്തെ കണ്ടെത്തിയിട്ടും ഇതിനെ പ്രതിരോധിക്കാനുള്ള യാതൊരു വിധ നടപടിയും കൃഷി വകുപ്പിന്റെയോ റബർ ബോർഡിന്റേയോ  ഭാഗത്തു നിന്നും ഉണ്ടാകാത്തത് റബർ കർഷകരെ പാടെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന്  മുടയരഞ്ഞിയിലെ  റബർ കർഷകനായ ഒരപ്പാൻകഴി ജോർജ്ജ്  കിളിയന്തറ  പത്രസമ്മേളനത്തിൽ പറഞ്ഞു.   റബർ തടിയെ അക്രമിച്ച് നശിപ്പിക്കുന്ന പ്രത്യേക ഇനം വണ്ടുകളാണ്  റബർ കൃഷിയുടെ അന്തകരായി മാറുന്നതെന്ന് കർഷകനായ ജോർജ്ജിന്റെ പരിശ്രമ ഫലമായാണ് കണ്ടെത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ ഈ പരിശ്രമ ഫലത്തെ വിഫലമാക്കുന്ന നടപടികളാണ് ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു.  
ജോർജ്ജ് നാലു വർഷം മുൻപാണ്   റബർറിനെ ബാധിക്കുന്ന പുതിയ കീടത്തെ മലയോര മേഖലയിൽ കണ്ടെത്തിയത്. ദീർഘ കാലത്തെ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രത്യേകതരം വണ്ടിന്റെ അക്രമണം മൂലമാണ് തടികൾ ഉണങ്ങി നശിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തുകയും  ജോർജ്ജിന്റെ കണ്ടെത്തൽ വലിയ വാർത്തയാവുകയും ചെയ്തു.  വെളളായനി കാർഷിക കോളേജിലെ എന്റമോളിസ്റ്റ് ഡോ. കെ.ടി. പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം മേഖലയിൽ പരിശോധന നടത്തുകയും  അംബ്രോസിയ എന്നയിനം  വണ്ടുകളാണ് റബർ തടികളെ ആക്രമിക്കുന്നതെന്നും  ഇത്തരം വണ്ടുകളുടെ അക്രമണം  തെക്കേ അമേരിക്ക, ചൈന, തയ്‌ലാൻഡ് , ബ്രസീൽ എന്നീ രജ്യങ്ങളിലും ഉണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തു . ഇന്ത്യയിൽ ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തതും കണ്ടെത്തിയതും ജോർജ്ജിന്റെ  കൃഷിയിടത്തിലായിരുന്നു.
   വണ്ടുകൾ റബർ മരം തുരന്നു അതിന്റെ മദ്ധ്യഭാഗംവരെ എത്തി മുട്ടയിടുന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു.  കാലാവസ്ഥ വ്യതിയാനവും  കീടങ്ങൾ വർധിക്കാൻ കാരണമാക്കി. വണ്ടുകൾ മരത്തിനുള്ളിലായതിനാൽ പുറമേ നിന്നുള്ള കീടനാശിനി പ്രയോഗം ദുഷ്‌കരമാക്കി. ഡോ.കെ.ഡി. പ്രതാപന്റെ പഠനറിപ്പോർട്ടനുസരിച്ചു അടിയന്തിരമായി നിവാരണമാർഗ്ഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ സമീപഭാവിയിൽ റബർ ഇല്ലാതാകുമെന്നും പറഞ്ഞിരുന്നു. പടന്നക്കാട് കാർഷിക കോളേജിൽ നിന്നുള്ള വിദഗ്ത സംഘവും മേഖലയിൽ സന്ദർശനം നടത്തി കീടത്തിന്റെ അക്രമണം വർധിക്കുന്നതായും അടിയന്തിരമായി പ്രതിരോധ നടപടികൾ  സ്വീകരിക്കണമെന്നും റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച  ഒരു റബ്ബർ മരം ഒരു തോട്ടത്തിലുണ്ടെങ്കിൽ ആ തോട്ടം സാവധാനം ഉണങ്ങി ഇല്ലാതാകുമെന്നും കണ്ടെത്തിയെങ്കിലും  ശാസ്ത്രീയ പഠനങ്ങൾ നടത്താനോ ഫലപ്രദമായ കീടനാശിനി കണ്ടെത്താനോ നടപടിയില്ലാതത് കർഷകരെ ആശങ്കയിലാക്കുകയാണ്.
   അയ്യംകുന്നിലെ ജോസഫ് മൂഴികുഴിയുടെ 450 മരങ്ങളിൽ 50 മരങ്ങൾ കീടബാധയേറ്റ് നശിച്ചു. അണിയറ ബിജുവിന്റെ 700 ടാപ്പ് ചെയ്യുന്ന മരങ്ങളിൽ 100 മരങ്ങൾ ഉണങ്ങി. ചരളിലെ  ജോയി കുറ്റിക്കാടിന്റെ   200 മരങ്ങളിൽ 15 എണ്ണം കേടുവന്നു. ആന്റണി ഒരപ്പാൻകുഴിയുടെ 200 ടാപ്പ് ചെയ്യുന്ന മരങ്ങളിൽ 75 എണ്ണവും , സിബി താഴപ്പള്ളിയുടെ 550 മരങ്ങൾ കീടബാധി ഭീഷണിയിലാണ്.  മുരയരിഞ്ഞിയിലെ റോയിച്ചൻ പനിച്ചിക്കൽ കരോട്ട് 350 റബർ മരങ്ങളിൽ 150 എണ്ണം കേടുവന്നു. ബേബി ആയിത്താനത്തിന്റെ ടാപ്പ് ചെയ്യുന്ന 700 മരങ്ങളിൽ 20 ഓളം മരം കീടത്തിന്റെ അക്രമത്തിനിരയായി വെട്ടിമാറ്റി.
 കീടത്തിനെതിരെ  പ്രതിരോധം തീർത്തില്ലെങ്കിൽ റബ്ബർ കർഷകരുടെ ഭാവി ഇരുട്ടിലാകും. കീടബാധക്കെതിരെ നടപടി ആവശ്യപ്പെട്ട് കർഷകർ എം എൽ എ മുഖാന്തരം മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാർക്കും പരാതി നൽകിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ജോർജ്ജ് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog