ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 8 ലക്ഷം രൂപ തട്ടിയെടുത്ത് കബളിപ്പിച്ചതായി പരാതി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 4 November 2021

ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 8 ലക്ഷം രൂപ തട്ടിയെടുത്ത് കബളിപ്പിച്ചതായി പരാതി


ചെറുപുഴ:ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് സ്വത്ത് പണയം വെച്ച് 8 ലക്ഷം രൂപ തട്ടിയെടുത്ത് കബളിപ്പിച്ചതായി പരാതി.തലശേരി തിരുവങ്ങാട് സ്വദേശി
ജിൻ ജാസ് നിവാസിൽ രാഘവൻ മാസ്റ്ററുടെ പരാതിയിലാണ് ചെറുപുഴ പാടിയോട്ടുച്ചാൽ സ്വദേശി ജ്വല്ലറി ഉടമ അജയകുമാർ, ഭാര്യ ശ്രീജ എന്നിവർക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചെറുപുഴ പോലീസ് കേസെടുത്തത്.2020 ജൂലായ് മാസം 10ന് മുമ്പുള്ള ദിവസം പരാതിക്കാരൻ്റെ മാനസിക പ്രശ്നമുള്ള മകനെ മതിയായചികിത്സ നൽകി ഭേദമാക്കി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് മകൻ്റെ പേരിലുള്ള 20 സെൻ്റ് സ്ഥലം ബേങ്കിൽപണയപ്പെടുത്തി എട്ട് ലക്ഷം രൂപ എടുത്ത ശേഷം പ്രതിയുടെ ഭാര്യയുടെ പേരിൽ മറ്റൊരു സ്ഥലം വാങ്ങുകയും ശേഷം മകൻ്റെ ചികിത്സ സംബന്ധമായി ഇടപെടുകയോ ബിസിനസിൽ പങ്കാളിയാക്കുകയോ പണം തിരിച്ചുനൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന് കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog