ശ്രീകണ്ഠാപുരത്ത് 299 രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 10 November 2021

ശ്രീകണ്ഠാപുരത്ത് 299 രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ

ശ്രീകണ്ഠാപുരം:ഓണ്‍ലൈനിലൂടെ ചുരിദാര്‍ ബുക്ക് ചെയ്ത യുവതിക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി.

കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ ചെല്ലേട്ടന്‍ വീട്ടില്‍ രജനയാണ് തട്ടിപ്പിനിരയായത്. 100,299 രൂപയാണ് യുവതിക്ക് നഷ്ടമായത്.

സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തിന്റെ ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് രജന 299 രൂപ വിലയുള്ള ചുരിദാര്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗിള്‍ പേ വഴി മുന്‍കൂറായി അടയ്‌ക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ഫോണിലേക്ക് വിളിച്ചു.

തുടര്‍ന്ന് വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ നമ്ബറില്‍ നിന്ന കമ്ബനിയുടെ നമ്ബറിലേക്ക് സന്ദേശമയക്കണമെന്ന് ആവശ്യപ്പെട്ടു. സന്ദേശം അയച്ചതിന് പിന്നാലെ രജനയുടെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. ആറുതവണയായാണ് പണം നഷ്ടപ്പെട്ടത്. ആദ്യം ചുരിദാര്‍ ബുക്ക് ചെയ്ത 299 രൂപയടക്കം 1,00,299 രൂപ രജനയ്‌ക്ക് നഷ്ടമായി. യുവതിയുടെ പരാതിയില്‍ ശ്രീകണഠാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog