
ഇരിട്ടി: 23 -ാം പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായിട്ടുള്ള സി.പി.ഐ.എം. ഇരിട്ടി ഏറിയ സമ്മേളനം നവംബർ 24,25 തീയ്യതികളിൽ പുന്നാട് ലോക്കലിലെ വട്ടക്കയത്ത് നടക്കും . ഏരിയയിലെ 218 ബ്രാഞ്ച് സമ്മേളനങ്ങളും സെപ്തംബർ 10 ന് ആരംഭിച്ച് 30 ഓടുകൂടി അവസാനിച്ചു. ഒക്ടോബർ മാസം 2 മുതൽ 31 വരെ തീയതികളിൽ 14 ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ചു. അനുബന്ധമായി കർഷക സംഗമം പായത്തും, യുവജന സംഗമം അങ്ങാടിക്കടവിലും, ആദിവാസി സംഗമം കീഴ്പ്പള്ളിയിലും ട്രേഡ് യൂണിയൻ സംഗമം ഇരിട്ടിയിലും കർഷക തൊഴിലാളി സംഗമം ചാവശ്ശേരിയിലുംനടത്തി . 24 ന് രാവിലെ 9.30 ന് വട്ടക്കയത്ത് ബേബി ജോൺ പൈനാപ്പള്ളിൽ നഗറിൽ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. 10 മണിക്ക് ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. ഏരിയയിലുള്ള 2902 പാർട്ടി മെമ്പർഷിപ്പിനെ പ്രതിനിധീകരിച്ച് 145 പ്രതിനിധികളും 21 ഏറിയ കമ്മിറ്റി കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ആകെ 166 പേർ സമ്മേളനത്തിൽ പങ്കെടുക്കും. 1997 ൽ അന്നത്തെ അവിഭക്ത മട്ടന്നൂർ ഏറിയ കമ്മിറ്റി വിഭജിച്ച് ഇരിട്ടി ഏറിയ കമ്മിറ്റി രൂപീകരിച്ചതിന് ശേഷം ഏഴാമത്തെ ഏരിയാ സമ്മേളനമാണ് ഇപ്പോൾ നടക്കുന്നതെന്ന്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു