കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ള അവസാനിപ്പിക്കുക, ഇന്ധന വില നിർണയാധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി നവംബർ 16 ചൊവ്വ രാവിലെ 10 മണിക്ക് ഭാരത് പെട്രോളിയം കണ്ണൂർ ഡിപ്പോ ഉപരോധിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
കണ്ണൂർ:പൗരന്മാരുടെ  ദൈനംദിന  ജീവിതത്തെ കടുത്ത  ദുരിതങ്ങളിലേക്ക് തള്ളി  ഇന്ധനവില  ദിനംപ്രതി കുതിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  നികുതി  നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്ടം നികത്താൻ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുള്ള പ്രധാന കാരണങ്ങൾ. പെട്രോളിന്റെയും , ഡീസലിന്റെയും വില നിശ്ചയിച്ചിരുന്നത് കേന്ദ്രസർക്കാരായിരുന്നു 2010 ൽ മൻമോഹൻസിംഗും  2014 ൽ നരേന്ദ്രമോഡിയും ഈ വ്യവസ്ഥ എടുത്തു കളഞ്ഞു. മൂലധന ശക്തികള്‍ക്കായി സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. പൗരന്മാരെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ നിലപാടിനെതിരെ  ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ട് .  രാവിലെ 10 മണിക്ക് സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്യും   ജില്ലാ  മണ്ഡലം നേതാക്കൾ   ഉപരോധത്തിന് നേതൃത്വം നൽകും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha