ചെമ്പേരി JCI കുടുംബസംഗമവും ആദരിക്കലും സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





പയ്യാവൂർ: ചെമ്പേരി ജെസിയുടെ കുടുംബസംഗമം അമല ഓഡിറ്റോറിയത്തിൽ വച്ച്  ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. ചെമ്പേരി JCl പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. JCI ഇന്ത്യ സോൺ 19 ന്റെ കോർഡിനേറ്റർ സോവിൻ കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഈ കുടുംബ സംഗമ പ്രോഗ്രാമിൽ വച്ച് നിർമ്മല ഹയർ സെക്കണ്ടറി സ്കൂളിലെ +2 ടോപ്പറായ ഡാനി ജോസഫിന് ആദരവ് നൽകി. മണിക്കടവ് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ്, നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റ്യൻ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് തങ്കമ്മ കുര്യൻ, വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫ. എം. വാസുദേവൻ നായർ,

പ്രോഗ്രാം ഡയറക്ടർ സിബി പുന്നക്കുഴി, ചെമ്പേരി JCI  സെക്രട്ടറി  സുനിൽ പീറ്റർ , ഡാനിയൽ ജോസഫ് , ബിനോയ് അടുപ്പുകല്ലുങ്കൽ, ജോളി മാർട്ടിൻ , തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും  സ്നേഹവിരുന്നോടും കൂടി പ്രോഗ്രാം അവസാനിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha