ഇരിട്ടി പുതിയ പാലത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി - പാലത്തിൽ താത്‌കാലിക ഗതാഗത നിയന്ത്രണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 17 October 2021

ഇരിട്ടി പുതിയ പാലത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി - പാലത്തിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

ഇരിട്ടി പുതിയ പാലത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി  - പാലത്തിൽ താത്‌കാലിക ഗതാഗത നിയന്ത്രണംഇരിട്ടി : ഇരിട്ടി പുതിയപാലത്തിൽ കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി അപകടം. തകരാറിലായ ലോറി പാലത്തിൽ കുടുങ്ങിക്കിടക്കുന്നതിനാൽ പാലത്തിൽ താത്കാലിക വാഹന നിയന്ത്രണം ഏർപ്പെടുത്തി. 
ഞായറാഴ്ച പുലർച്ചെ 3.30 തോടെ ആയിരുന്നു അപകടം. കർണ്ണാടകത്തിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന രാജസ്ഥാൻ രജിസ്‌ട്രേഷനുള്ള കൂറ്റൻ കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി പാലത്തിലെ നടപ്പാതയെ വേർതിരിക്കുന്ന കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഡിവൈഡറിൽ സ്ഥാപിച്ച സിഗ്നൽ ബോർഡ് തകർത്ത് ഇടിച്ചുകയറിയ ലോറിയുടെ ഹൌസിങ് ഇളകിപ്പോയതിനാൽ മുന്നോട്ടോ പിന്നോട്ടോ എടുക്കാനാകാതെ  ലോറി പാലത്തിൽ കുടുങ്ങി. ഇതാണ് ഗതാഗത തടസ്സത്തിന് ഇടയാക്കിയത്. പോലീസ് സ്ഥലത്തെത്തി കൂട്ടുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ പുതിയ പാലത്തിന്റെ ഒരു ഭാഗത്തു കൂടിയും ഇരിട്ടിയിൽ നിന്നും പാലം കടന്നു പോകേണ്ട വാഹനങ്ങളെ പഴയ പാലം വഴിയും നിയന്ത്രിച്ചു വിടുകയാണ് ചെയ്യുന്നത്. പാലത്തിലേക്കുള്ള ഡിവൈഡർ നിർമ്മാണത്തിൽ ഒട്ടേറെ അശാസ്ത്രീയത ഉണ്ടെന്നാണ് നാട്ടുകാരും ഡ്രൈവർ മാറും പറയുന്നത്. ഇത് പരിഹരിക്കുവാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ഇല്ലാത്ത പക്ഷം ഇനിയും ഇതുപോലുള്ള അപകടങ്ങൾ തുടർക്കഥയാകുമെന്നും ഇവർ പറയുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog