കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ നഗരത്തിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ (23), ജിസ് ജോയ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും കണ്ണൂരിലെ ഹോട്ടൽ സ്കൈ പാലസിലെ ജീവനക്കാരാണ്.
ശനിയാഴ്ച രാത്രി 11.30-ഓടെ താവക്കര റോഡിലാണ് അപകടം. ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങുകയായിരുന്നു ഇരുവരും. എതിർദിശയിൽനിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവർക്കും ഗുരുതരമായി പരി
ക്കേറ്റു. ഉടൻ എ.കെ.ജി. ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗൗതം കൃഷ്ണ ആസ്പത്രിയിലെത്തും മുമ്പുതന്നെ മരിച്ചു. ജിസ് ജോയിയെ ആസ്പത്രിയിലെത്തിച്ചെ ങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha