കനത്ത മഴ: കളക്ടർമാരുടെ യോഗം വിളിച്ച് റവന്യു മന്ത്രി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 16 October 2021

കനത്ത മഴ: കളക്ടർമാരുടെ യോഗം വിളിച്ച് റവന്യു മന്ത്രി

കനത്ത മഴ: കളക്ടർമാരുടെ യോഗം വിളിച്ച് റവന്യു മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനിടെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് റവന്യു മന്ത്രി കെ രാജൻ. മഴക്കെടുതി മൂലം കേരളത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത്. ഓൺലൈനായാണ് യോഗം. ആലുവ ഗസ്റ്റ് ഹൗസിലാണ് മന്ത്രി കെ രാജൻ ഇപ്പോഴുള്ളത്. 

ഇന്ന് ഉച്ചയ്ക്ക് 1.30നാണ് യോ​ഗം. കളക്ട‍മാരുമായി സംസാരിച്ച ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് യോ​ഗ തീരുമാനങ്ങൾ വിശദീകരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog