ആറളം ഫാമിലെ ആദിവാസി കുടുംബങ്ങൾക്ക്‌ പട്ടയം നൽകണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: ആറളം ഫാമിൽ കുടിൽ കെട്ടി താമസിക്കുന്ന ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക്‌ പട്ടയം നൽകണമെന്ന്‌ സിപിഐ എം ആറളം ഫാം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം വി നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. പി കെ രാമചന്ദ്രൻ, ടി സി ലക്ഷ്‌മി, കെ സി ജനാർദനൻ എന്നിവരുൾപ്പെട്ട പ്രസീഡിയം പ്രവർത്തിച്ചു. കെ കെ ജനാർദനൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ വി സക്കീർഹുസൈൻ, എൻ ഐ സുകുമാരൻ, വൈ വൈ മത്തായി, പി റോസ, എൻ ടി റോസമ്മ, പി പ്രകാശൻ, ഇ പി രമേശൻ, കെ ബി ഉത്തമൻ എന്നിവർ സംസാരിച്ചു. പി. കെ. രാമചന്ദ്രൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha