അയൽക്കാരന്റെ പീഡനം ; മലപ്പുറത്ത് യുട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ച് പ്ലസ്ടു വിദ്യാർത്ഥിനി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 27 October 2021

അയൽക്കാരന്റെ പീഡനം ; മലപ്പുറത്ത് യുട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ച് പ്ലസ്ടു വിദ്യാർത്ഥിനി


മലപ്പുറം: അയൽവാസിയായ 21കാരന്റെ പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പരസഹായമില്ലാതെ വീട്ടിൽ പ്രസവിച്ചു. ഒക്ടോബർ 20നാണ് സംഭവം. ഗർഭധാരണ വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെച്ച പെൺകുട്ടി യൂട്യൂബ് വഴി വിവരങ്ങൾ മനസിലാക്കിയാണ് പൊക്കിൾകൊടി മുറിച്ചുമാറ്റുന്നതുൾപ്പെടെ ചെയ്തതെന്നും പെൺകുട്ടി തന്നെ പോലീസിൽ മൊഴി നൽകി.

പ്രസവം കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിവരം പുറത്തറിയുന്നത്. പെൺകുട്ടിയും കുഞ്ഞും നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകിയാണ് അയൽവാസിയായ യുവാവ് പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നത്. മാതാവിന് കാഴ്ചാവൈകല്യമുണ്ട്. പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്.

ഈ സാഹചര്യം മുതലെടുത്ത യുവാവ് രാത്രി സമയങ്ങളിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തുന്നതും പതിവായിരുന്നു. പോക്‌സോ വകുപ്പുകളടക്കം ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം പരസഹായമില്ലാതെയാണ് പ്രസവിച്ചതെന്ന പെൺകുട്ടിയുടെ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇത് സംബന്ധിച്ച്‌ കൂടുതൽ അന്വേഷണം നടക്കുമെന്നും സൂചനയുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog