പെട്രോൾ ടാങ്കറിൽ പുക, മാഹിയിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തി ഫയർഫോഴ്സ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 21 October 2021

പെട്രോൾ ടാങ്കറിൽ പുക, മാഹിയിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തി ഫയർഫോഴ്സ്

പെട്രോൾ ടാങ്കറിൽ നിന്നും പുക ; മാഹി രക്ഷപ്പെട്ടത് തലനാരിഴക്ക്
പെട്രോൾ കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നുയർന്ന പുക മാഹിയെ മുൾമുനയിലാക്കി.
കോഴിക്കോട് ഭാഗത്ത് നിന്നും മംഗലാപുരത്തേക്ക് പെട്രോൾ കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറി മാഹിയിലെത്തിയപ്പോഴാണ് ലോറിയിൽ നിന്നും പുകപടലങ്ങൾ ഉയരാൻ തുടങ്ങിയത് ഡ്രൈവറുടെ ശ്രദ്ധയിൽ പ്പെട്ടത്. മാഹി പൊലീസ് സ്റ്റേഷന് മുന്നിൽ ലോറി നിർത്തി ഡ്രൈവർ ചാടിയിറങ്ങി സഹായമഭ്യർത്ഥിച്ച് സ്റ്റേഷനിലേക്കോടി. ഇത് കണ്ട മാഹി എ.എസ്.ഐ. സരോഷ് ഉടൻ ഫയർഫോഴ്സിൽ വിവരമറിയിച്ചു. മിനുറ്റുകൾക്കകം കുതിച്ചെത്തിയ സ്റ്റേഷൻ ഇൻ ചാർജ് രതീഷ് കുമാറിൻ്റെയും ലീഡിംഗ് ഫയർ മാൻ സുരേന്ദ്രൻ്റെയും നേതൃത്വത്തിലുള്ള സംഘം വെള്ളം ചീറ്റി ടാങ്കർ ലോറിയിൽ നിന്നും ഉയർന്ന പുകപടലമണച്ചതോടെയാണ് വൻ ദുരന്തം വഴിമാറിയത്. ഡ്രൈവർ ഗോവിന്ദൻ ,ഫയർ ഫൈറ്റേഴ്സായ ബിജു, സനൂപ്, സിറോഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. അഞ്ചോളം പെട്രോൾ പമ്പുകളും, അമ്പതോളം മദ്യഷാപ്പുകളുമുള്ള മാഹി അക്ഷരാർത്ഥത്തിൽ രക്ഷപ്പെട്ടത് വൻ ദുരന്തത്തിൽ നിന്ന് തന്നെയാണ്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog