ഇരിട്ടിയിൽ നിന്നും എകെജി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടിയിൽ നിന്നും എകെജി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു



കണ്ണൂർ: ഇരിട്ടിയിൽ നിന്നും രോഗിയുമായി എകെജി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് കണ്ണൂർ താണയിൽ അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട് സിഗ്നൽ തൂണിലിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ പടിയൂർ സ്വദേശികളായ ആംബുലൻസ് ഡ്രൈവർ ആൻവിൻ (20), സഹായി അഖിൽ ജോർജ് (22) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂണ് റോഡിന് കുറുകെ വീണത് കാരണം ഗതാഗതം തടസ്സപ്പെട്ടു. ആംബുലൻസ് ഭാഗികമായി തകർന്നു.

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമന സേനയും പൊലീസും എത്തി റോഡ് തടസ്സം നീക്കം ചെയിതു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha