കേന്ദ്രമന്ത്രിയെ തൂക്കിലേറ്റി യൂത്ത് കോൺഗ്രസ്സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ : കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയതിലും സംഭവ സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി അജയ് മിസ്രയെ തൂക്കിലേറ്റൽ പ്രതിഷേധം സംഘടിപ്പിച്ചു. മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ  തൂക്കിലേറ്റൽ പ്രതിഷേധം  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി കെ.കമൽജിത്ത് ഉദ്ഘാടനം ചെയ്തു. ഫർസിൻ മജീദ് അധ്യക്ഷത വഹിച്ചു. വിനീഷ് ചുളളിയാൻ, ദിലീപ് മാത്യു, ഹരികൃഷ്ണൻ പാളാട്, ആർ.കെ.നവീൻകുമാർ , ഉനൈസ് കോളയാട്, ശ്രീനേഷ് മാവില, നിധിൻ സി.എം. തുടങ്ങിയവർ പ്രസംഗിച്ചു. ഐബി പരിസരത്ത് നിന്ന് മന്ത്രിയുടെ കോലവുമായി ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്സ്റ്റാൻഡ്‌ പരിസരത്ത് സമാപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha