കോളച്ചേരി ചേലേരിയിൽ നിരോധിത പുകയില വില്പന, വ്യാപാരി അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നിരോധിത പുകയില ഉത്‌പന്ന വിൽപന: വ്യാപാരി അറസ്റ്റിൽ


ചേലേരി :- കടയിൽനിന്ന് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട് വ്യാപാരി അറസ്റ്റിൽ. ചേലേരിയിലെ കെ.പി.പ്രകാശനെ(57)യാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് മയ്യിൽ എസ്.ഐ. സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 
കടയിലെ അരിച്ചാക്കിൽ പൂഴ്ത്തിവെച്ച നിലയിലാണ് ഇവ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. നേരത്തെ രണ്ടുതവണ സമാനമായ സംഭവത്തിൽ ഇയാൾക്കെതിരേ നടപടിയുണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha