വിദേശ മൂലധന ശക്തികൾക്കെതിരെയുള്ള സമരം ശക്തമാക്കും: എം വി ജയരാജൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ:പതിനൊന്നാം ഉഭയ കക്ഷികരാർ നടപ്പാക്കുക, ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, കേരളത്തിൽ ചെറുകിട, കാർഷിക,ഭവന, വായ്പകൾ നൽകുക, മുഴുവൻ താൽക്കാലിക- കരാർ -സിടിസി ജീവനക്കാരെയും ഐബിഎ നിയമാനുസൃതം സ്ഥിരപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് സി എസ് ബി ട്രേഡ് യൂണിയൻ ഫോറം(AIBOC-BEFI-AIBEA-INBEF) നേതൃത്വത്തിൽ നടത്തിവന്ന ത്രിദിന പണിമുടക്ക് ജില്ലയിൽ പൂർണ്ണം. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ മുഴുവൻ ബാങ്ക് ജീവനക്കാരും ഇന്ന് പണിമുടക്കി. പണി മുടക്കിനോടനുബന്ധിച്ച് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ സി എസ് ബി ബാങ്ക് സംരക്ഷണ മനുഷ്യശൃംഖലയും ധർണ്ണയും സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. സമര സഹായസമിതി ചെയർമാൻ കെ.അശോകൻ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ,എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ വി ശശിധരൻ, KMSRA സംസ്ഥാന കമ്മിറ്റി അംഗം എൻ എസ് ജയൻ, CITU അഖിലേന്ത്യാ കൗൺസിലംഗം അരക്കൻ ബാലൻ, ബിഎസ്എൻഎൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.ആർ.രാജൻ സ്വാഗതവും ജി.വി.ശരത്ത് ചന്ദ്രൻ നന്ദിയും പറഞ്ഞു. പണിമുടക്കിയ ബാങ്ക് ജീവനക്കാർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി.
കല്യാശ്ശേരി സി.എസ്.ബി. ബാങ്കിനു മുന്നിൽ നടന്ന ധർണ എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി ചെയർമാൻ കെ പി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു, ബെഫി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമൽ രവി, സി.എൻ.മോഹനൻ, BCCEF നേതാവ് ടി യു സുനിത, ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് ബേബി ആൻറണി, എ.ഐ.ടി.യു.സി. നേതാവ് കൃഷ്ണൻ, കെ എം സുരേന്ദ്രൻ (AlBOC), സമരസഹായ സമിതി കൺവീനർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
തലശ്ശേരി CSB ശാഖയ്ക്കു മുന്നിൽ നടന്ന ധർണ്ണ എ. എൻ. ഷംസീർ MLA ഉദ്ഘാടനം ചെയ്തു.എം ബാലൻ(AITUC) അധ്യക്ഷത വഹിച്ചു. വാഴയിൽ ശശി(CITU), പി. ജനാർദനൻ(INTUC),എസ് ടി ജയ്സൺ (CITU),പാലക്കൽ സഹീർ(STU), പ്രേമൻ (HMS)
എന്നിവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
തളിപ്പറമ്പ സി.എസ്.ബി. ശാഖക്ക് മുന്നിൽ നടന്ന ധർണ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.AITUC മണ്ഡലം സെക്രട്ടറി അധ്യക്ഷത വഹിച്ചു. കെ എം ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സി വി കൃഷ്ണകുമാർ(AIBEA), കെ രമേശൻ.(NGO UNION) കെ എൻ അനിൽ(KGOA), റോയി ജോസഫ് (JOINT COUNCIL) ടി ആർ ശിവൻ, മാത്യു എ എ (കാർഷിക വികസന ബാങ്ക് എംപ്ലോയിസ് )പി കുഞ്ഞികണ്ണൻ (BCCEF) പി എസ് ശ്രീനിവാസൻ (AITUC),പി സി റഷീദ് (BEFI) സി എച്ച് വിജയൻ(KCEU),ശ്രീരാഗ് പി തുടങ്ങിയവർ സംസാരിച്ചു.
അഴീക്കോട് CSB ബാങ്കിന് മുന്നിൽ നടന്ന ധർണ്ണ പഞ്ചായത്ത് പ്രസിഡണ്ട് സ.അജീഷ് ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ നേതാക്കളായ മഹീന്ദ്രൻ, സാജു,AITUC മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.രവീന്ദ്രൻ, മഹിളാ നേതാവ് സപ്ന,സമര സഹായസമിതി കൺവീനർ മനോഹരൻ, മോഹനൻ ഷാനവാസ് എന്നിവർ സംസാരിച്ചു.
പയ്യന്നൂർ സി.എസ്.ബി ബാങ്കിന് മുന്നിൽ നടന്ന ധർണ്ണ CITU കണ്ണൂർ ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ ഉദ്‌ഘാടനം ചെയ്തു. INTUC നേതാവ് അഡ്വ: ഡി കെ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. CITU പയ്യന്നൂർ ഏരിയ സെക്രട്ടറി കെ കെ കൃഷ്ണൻ, AITUC നേതാവ് എൻ പി ഭാസ്കരൻ, CITU നേതാവ് കെ രാഘവൻ, KSTA നേതാവ് ശശീന്ദ്രൻ മാസ്റ്റർ, BEFI സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ആർ സരളഭായ്, പയ്യന്നൂർ നഗര സഭ കൗൺസിലർ കെ യു രാധാകൃഷ്ണൻ, CITU നേതാവ് യു വി രാമചന്ദ്രൻ, AKBRF നേതാക്കളായ സി പി നരേന്ദ്രൻ, കെ വി രവീന്ദ്രൻ , ബാങ്ക് റിട്ടയറീസ് ഫോറം നേതാവ് കെ പ്രേമചന്ദ്രൻ, സംഗീത, NCBE നേതാവ് രാധിക തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സമര സഹായ സമിതിക്കു വേണ്ടി എൻ കെ സുരേന്ദ്രൻ(AIBEA ), സ്വാഗതവും കെ വിജയൻ നന്ദിയും പറഞ്ഞു.
സി.എസ്.ബി. ബാങ്ക് മേധാവികൾ എത്രയും പെട്ടെന്ന് പ്രശ്നം രമ്യമായി പരിഹരിക്കാൻ തയ്യാറാവണം. തൊഴിലാളികളെ വെല്ലുവിളിച്ച് നടക്കുകയാണെങ്കിൽ സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിട്ടുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha