കെ.പി.സി.സി ഭാരവാഹിപ്പട്ടികയായി; ബല്‍റാമും ശക്തനും സജീന്ദ്രനും വൈസ് പ്രസിഡന്റുമാര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 21 October 2021

കെ.പി.സി.സി ഭാരവാഹിപ്പട്ടികയായി; ബല്‍റാമും ശക്തനും സജീന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

കെ.പി.സി.സി ഭാരവാഹിപ്പട്ടികയായി; ബല്‍റാമും ശക്തനും സജീന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. എന്‍ ശക്തന്‍, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല. പ്രതാപ ചന്ദ്രനെ ട്രഷറര്‍ ആയി നിയമിച്ചു.

28 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറല്‍ സെക്രട്ടറിമാര്‍.നിര്‍വാഹക സമിതിയില്‍ രണ്ട് വനിതകളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്മജ വേണുഗോപാല്‍, ഡോ. സോന പി.ആര്‍ എന്നിവരാണ് നിര്‍വാഹക സമിതിയില്‍ ഉള്ള വനിതാ നേതാക്കള്‍.വനിതാ ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്.

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി വിട്ട മുന്‍ എം.എല്‍.എ എ.വി ഗോപിനാഥ് കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog