ലഹരി മുക്ത ഇരിക്കൂറിനായുള്ള പ്രവർത്തനം തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലഹരി മുക്ത ഇരിക്കൂറിനായുള്ള പ്രവർത്തനം തുടങ്ങി
ഇരിക്കൂർ: ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലും അനുദിനം വർധിച്ചു വരുന്ന ലഹരി ഉപയോഗവും ലഹരി മാഫിയ കച്ചവടങ്ങളും ഇരിക്കൂർ പഞ്ചായത്തിൽ നിന്ന് തുടച്ചു നീക്കി ലഹരി മുക്ത പഞ്ചായത്തായി മാറ്റുനതിനു വേണ്ടിയുള്ള ദുബായ് കെഎംസിസി ഇരിക്കൂർ പഞ്ചായത് കമ്മിറ്റി നടത്തുന്ന ക്യാമ്പയിൻ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

ഇരിക്കൂർ പഞ്ചായത്തിലെ ലഹരി ഉപയോഗ നിയന്ത്രിക്കുന്നതിന് കൂടുതൽ പട്രോൾ, റെഗുലർ ചെക്കിങ് എന്നിവ നടത്തണമെന്നവശ്യപ്പെട്ടുകൊണ്ട് *ദുബൈ കെഎംസിസി ഇരിക്കൂർ പഞ്ചായത്ത്‌ രക്ഷാധികാരി കെ ടി നിസ്താർ സാഹിബ് തളിപ്പറമ്പ് എക്സൈസ് സർക്കിൽ ഇൻസ്‌പെക്ടർ സി ഐ ശ്രി . ശ്രീരാഗ്ഗ് കൃഷ്ണയ്ക്ക് ദുബൈ കെഎംസിസി രക്ഷാധികാരി സത്താർ ഹാജി , ഭാരവാഹികളായ സിയാദ് സി എച് , സുഹൈൽ ഹുസൈൻ, ഇരിക്കൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി നസീർ സാഹിബ്, വാർഡ് മെമ്പർ അഷ്‌റഫ് എം പി, ഇരിക്കൂർ പഞ്ചായത് യൂത്ത് ലീഗ് പ്രസിഡന്റ് എം സി അഷറഫ് എന്നിവരുടെ സാനിധ്യത്തിൽ പരാതി കൈമാറി.


എക്സൈസ് ടീം കൂടുതൽ പരിശോധനയും ബോധവത്കരണവുമായി ലഹരി മുക്ത പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും ശ്രീ ശ്രീരാഗ്‌ കൃഷ്ണ വാഗ്ദാനം ചെയ്തു. ചടങ്ങിൽ എക്സൈസ് ഓഫിസർമാരായ അശ്രഫ് മലപ്പട്ടം, ശരത്, വിനേഷ്, അജിത് എന്നിവർ സാനിഹിതരായിരിന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha