പി.കെ.പി യുടെ നിര്യാണത്തിൽ എസ്.ഡി.പി.ഐ അനുശോചിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 7 October 2021

പി.കെ.പി യുടെ നിര്യാണത്തിൽ എസ്.ഡി.പി.ഐ അനുശോചിച്ചു


 കണ്ണൂര്‍: സമസ്ത കേന്ദ്ര വൈസ് പ്രസിഡണ്ടും  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടുമായ പി.കെ.പി അബ്ദുസലാം മുസ്‌ലിയാരുടെ നിര്യാണത്തിൽ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

പി.കെ.പി മുസ്ല്യാരുടെ നിര്യാണത്തോടെ അനുഭവജ്ഞാനമേറെയുള്ള ഇസ്ലാമിക പണ്ഡിതനെയാണ് നാടിന് നഷ്ടമായത്. സമസ്തയുടെ വിവിധ നേതൃപദവികൾ പി കെ പിയെ തേടിയെത്തിയതും അദ്ദേഹത്തിൻ്റെ നേതൃശേഷിയുടെയും പാണ്ഡിത്യത്തിൻ്റെയും നേരടയാളമാണ്. വിവിധ അറബിക്  കോളേജുകളുടെ സാരഥ്യം വഹിച്ചതിലൂടെ നിരവധി ശിഷ്യരെയും വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പി കെ പിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളും സഹപ്രവർത്തകരും അനുഭവിക്കുന്ന ദുഖത്തോടൊപ്പം എസ്.ഡി.പി.ഐയും പങ്കുചേരുന്നതായി ജില്ലാ പ്രസിഡണ്ട്  എ സി ജലാലുദ്ദീൻ അറിയിച്ചു.

1 comment:

  1. Pkp ഉസ്താദ് എന്നെഴുതാനുള്ള മാന്യത ഇല്ലേ

    ReplyDelete

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog