സെമി ബര്‍ത്തിന് വിജയം നിര്‍ണായകം; ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരേ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 31 October 2021

സെമി ബര്‍ത്തിന് വിജയം നിര്‍ണായകം; ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരേദുബായ്: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ന് ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും. ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി സാധ്യതയ്ക്കായി ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങള്‍ ജയിച്ച പാകിസ്താന്‍ ഗ്രൂപ്പില്‍ നിന്ന് സെമി ബര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ട്. പാകിസ്താനൊപ്പം ഗ്രൂപ്പില്‍ നിന്ന് ആരാണ് അവസാന നാലിലേക്ക് മാര്‍ച്ച് ചെയ്യുകയെന്ന് നിശ്ചയിക്കുന്ന ഇന്നത്തെ മത്സരത്തിന് ഒരു ക്വാര്‍ട്ടര്‍ ഫൈനലിന് തുല്യമായ ആവേശം കൈവരും.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ കെയ്ന്‍ വില്യംസണെയും സംഘത്തേയും നേരിടുമ്പോള്‍ അവസാനമായി ഒരു ഐ.സി.സി ലോകകപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പിച്ചത് 2003 ഏകദിന ലോകകപ്പില്‍ 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എന്ന ചരിത്രവും മാറ്റിക്കുറിക്കേണ്ടതുണ്ട് ഇന്ത്യക്ക്.

ഞായറാഴ്ച, ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍വരുമ്പോഴും തുല്യശക്തികളുടെ പോരാട്ടമാണിത്. ഇരുടീമുകള്‍ക്കും ജയം ഒരുപോലെ അനിവാര്യം. പരാജയം ലോകകപ്പില്‍നിന്ന് പുറത്തേക്കുള്ള വഴിതുറക്കലാകാം. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും 2019 ഏകദിന ലോകകപ്പ് സെമിയിലും ന്യൂസീലന്‍ഡിനോട് തോറ്റ ഇന്ത്യയ്ക്ക് പകരംവീട്ടാനുള്ള അവസരംകൂടിയാണിത്.

ആദ്യമത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റപ്പോള്‍ ന്യൂസീലന്‍ഡിന്റെ തോല്‍വി അഞ്ചുവിക്കറ്റിനായിരുന്നു. പാകിസ്താന്‍, ന്യൂസീലന്‍ഡ്, ഇന്ത്യ എന്നിവയാണ് രണ്ടാം ഗ്രൂപ്പിലെ പ്രധാന ടീമുകള്‍. പോയന്റില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെമിയിലെത്തും. ആദ്യ മൂന്നു കളി ജയിച്ച് പാകിസ്താന്‍ സെമിയിലേക്ക് ഏറക്കുറെ അടുത്തു. ഇന്ത്യയ്ക്കും ന്യൂസീലന്‍ഡിനും ഇതുവരെ പോയന്റില്ല. ഞായറാഴ്ച ജയിക്കുന്നവര്‍ക്ക് സെമിയിലേക്ക് വഴി തെളിയും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog