കഞ്ചാവ് വില്പന നടത്തി; ക്ഷേത്രപൂചാരി അറസ്റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കഞ്ചാവ് വില്പന നടത്തി; ക്ഷേത്രപൂചാരി അറസ്റ്റില്‍

uploads/news/2021/10/520619/ganjavu.jpg

തിരുവനന്തപുരം: കഞ്ചാവ് കച്ചവടം നടത്തി വന്ന ക്ഷേത്രപൂജാരി അറസ്റ്റില്‍ പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെയാണ് എക്‌സൈസ് പിടികൂടിയത്.പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചുനാളായി എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ചിരുന്നു.

വെമ്പായം, വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ് . ഒന്നരകിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടി കഞ്ചാവ് വില്‍പ്പന സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നെന്ന് എക്‌സൈസ് അറിയിച്ചു. ഒരുകിലോയോളം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയിട്ടുള്ളത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha