ഇരിട്ടി താലൂക്കാശുപത്രിയിൽ സംയോജിത മാതൃശിശു വാർഡ്‌ പ്രവർത്തിപ്പിക്കണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 26 October 2021

ഇരിട്ടി താലൂക്കാശുപത്രിയിൽ സംയോജിത മാതൃശിശു വാർഡ്‌ പ്രവർത്തിപ്പിക്കണം

 ഇരിട്ടി : ഇരിട്ടി താലൂക്കാശുപത്രിയിൽ സംയോജിത മാതൃശിശു വാർഡ്‌ പ്രവർത്തിപ്പിക്കണമെന്നും ആശുപത്രി വികസനത്തിന്‌ പ്രഖ്യാപിച്ച 57 കോടിയുടെ കിഫ്‌ബി പദ്ധതി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും സിപിഐ എംഎ ഇരിട്ടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ലോക്കലിലെ ദേശാഭിമാനി ഏജന്റുമാരായ പി. ഗോവിന്ദൻ, പി. രാജൻ, പി. ഗംഗാധരൻ, കെ. ബിജു എന്നിവരെ സമ്മേളനം ആദരിച്ചു. പി. വിജയൻ, പി. ശ്യാംജിത്ത്‌, പി. എം. സൗദാമിനി, കെ. ശ്രീലത എന്നിവരുൾപ്പെട്ട പ്രസീഡിയം പ്രവർത്തിച്ചു. മനോഹരൻ കൈതപ്രം റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ. ജി. ദിലീപ്‌, പി. പി. അശോകൻ, പി. പി. ഉസ്‌മാൻ, കെ. ജനാർദനൻ, എ. കെ. രവീന്ദ്രൻ, എൻ. രാജൻ, വി. വിനോദ്‌കുമാർ, കെ. നന്ദനൻ, പി. ബി. സദാനന്ദൻ, പി. രഘു എന്നിവർ സംസാരിച്ചു. പി. വിജയൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog