ഒന്നരവയസുകാരിയെ പുഴയിൽ തള്ളിയിട്ടു കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ, മട്ടന്നൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ഒന്നര വയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ ഷിജു അറസ്റ്റിലായി. മട്ടന്നൂരില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ആത്മഹത്യാശ്രമം നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഒന്നര വയസുകാരിയായ അന്‍വിത മരിച്ചത്. ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന(25)യേയും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയേയും പാത്തിപ്പാലത്ത് പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ഷിജു ശ്രമിക്കുകയായിരുന്നു. 

പുഴയില്‍ വീണ് മുങ്ങിത്താണുകൊണ്ടിരുന്ന സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ചു. തന്നെയും കുഞ്ഞിനേയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സോന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരെയും കൊല്ലാന്‍ ശ്രമിച്ചത് എന്തിനാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha