കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ സുഗതകുമാരി സ്മൃതി നാട്ടുമാന്തോപ്പ് പദ്ധതി ഉൽഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രമുഖ കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ ഒര്‍മ്മക്കായി കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ സുഗതകുമാരി സ്മൃതി നാട്ടുമാന്തോപ്പ് ഒരുങ്ങുകയാണ്. കുറ്റ്യാട്ടൂര്‍ മാവിന്‍ തൈകളും പ്രാദേശിക മാവിനങ്ങളായ കുറുക്കന്‍ മാവ്, ബപ്പക്കായ് മാവിന്‍ തൈകളുമാണ് നട്ടുപിടിപ്പിക്കുന്നത്. നൂറ്റമ്പതിലേറെ മാവിനങ്ങള്‍ ഇവിടെ നട്ടുപിടിപ്പിക്കും. ചെക്കികുളത്ത് നടന്ന പരിപാടി മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.



കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പന്‍, അംഗം പ്രസീത, കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അജിമോള്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ പ്രകാശന്‍, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ചെയര്‍മാന്‍ പി കുട്ടികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha