സ്വകാര്യ ബസ് തൊഴിലാളികളെ സംരക്ഷിക്കുക:സ്വകാര്യ ബസ് തൊഴിലാളികൾ കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് ലേക് മാർച്ചും ധർണയും നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 18 October 2021

സ്വകാര്യ ബസ് തൊഴിലാളികളെ സംരക്ഷിക്കുക:സ്വകാര്യ ബസ് തൊഴിലാളികൾ കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് ലേക് മാർച്ചും ധർണയും നടത്തി

സ്വകാര്യ ബസ് തൊഴിലാളികളെ സംരക്ഷിക്കുക:സ്വകാര്യ ബസ് തൊഴിലാളികൾ കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് ലേക് മാർച്ചും ധർണയും നടത്തി


സ്വകാര്യ ബസ് തൊഴിലാളികളെയും വ്യവസായത്തെയും കേന്ദ്ര കേരള സർക്കാർ സംരക്ഷിക്കുക
കേന്ദ്രംഇന്ധന വില കൊള്ള തടയുക, 15 വർഷം കഴിഞ്ഞ വാഹനം പൊളിക്കൽ നയം ഉപേക്ഷിക്കുക കേന്ദ്ര സർക്കാർ റോഡ് സുരക്ഷാ ബോർഡിന് നൽകിയ വ്യവസായ ദ്രോഹ നയങ്ങൾ പിൻവലിച്ച് വർദ്ധിപ്പിച്ച റജിസ്ട്രേഷൻ ഫീസും ഫിറ്റ്നസ് ഫീസും പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബസ്ട്രാൻസ്പോർട് വർക്കേർസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭം മോട്ടോർ ട്രാൻസ്പോർട് എംപ്ളോയീസ് യൂണിയന്റെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് ലേക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മാർച്ചും ധർണയും നടത്തി. യൂണിയൻ പ്രസിഡണ്ട് കെ.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
CITU ജില്ലാ ജനറൽ സിക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ജനറൽസിക്രടറി കെ ജയരാജൻ
എൻ മോഹനൻ
പി.ചന്ദ്രൻ  chലക്ഷ്മണൻ
യു നാരായണൻ vp മുകുന്ദൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ നിന്നാരംഭിച്ച പ്രകടനത്തിന്ന്
പുരുഷോത്തമൻ പി എം ജയചന്ദ്രൻ എം സി ധനേഷ്, കെ.വി ശ്രീധരൻ വി.പത്മനാഭൻ എ.കെ.പവിത്രൻ എന്നിവർ നേതൃം നൽകി.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog