സംസ്ഥാന സർക്കാറിൻെറ കോവിഡ് ആനുകൂല്യം മുഴുവൻ പേർക്കും നൽകണം,എസ്.ഡി.പി.ഐ. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 18 October 2021

സംസ്ഥാന സർക്കാറിൻെറ കോവിഡ് ആനുകൂല്യം മുഴുവൻ പേർക്കും നൽകണം,എസ്.ഡി.പി.ഐ.

സംസ്ഥാന സർക്കാറിൻെറ കോവിഡ് ആനുകൂല്യം മുഴുവൻ പേർക്കും നൽകണം - എസ്.ഡി.പി.ഐ.കണ്ണൂർ: കോവിഡ് മൂലം മരണപ്പെട്ട ബി പി എൽ കുടുംബങ്ങളുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൂന്ന് വർഷത്തേക്കുള്ള പ്രത്യേക ആനുകൂല്യം മാനദണ്ഡങ്ങൾ വെക്കാതെ മുഴുവൻ ആശ്രിതർക്കും നൽകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി കുടുംബങ്ങളുടെ അത്താണിയായിട്ടുള്ളവരെ ബി പി എൽ വിഭാഗത്തിൽ പെട്ടില്ല എന്ന കാരണത്താൽ ഒഴിവാക്കുന്നത് നീതീകരിക്കാനാവില്ല. കോവിഡ് മരണം മൂലം പല കുടുംബങ്ങളുടെയും ജീവിത നിലവാരം താളം തെറ്റിയ നിലയിലാണ്. കുടുംബനാഥൻ നഷ്ടപ്പെട്ടതിനെ തുടർന്ന് വരുമാനം നിലച്ച ആളുകൾ ഒട്ടേറെയുണ്ട്. മാത്രവുമല്ല ചെറിയ കാരണങ്ങൾ കൊണ്ട് ബി പി എൽ ലിസ്റ്റിൽ പെടാത്തവർ നൂറു കണക്കിനാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ്‌ എ സി ജലാലുദ്ധീൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ, വൈസ് പ്രസിഡന്റ്‌ എ ഫൈസൽ, സെക്രട്ടറി ശംസുദ്ധീൻ മൗലവി, മുസ്തഫ  നാറാത്ത്, സുഫീറ അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog