ചൊക്ലി ഗ്രാമപഞ്ചായത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻ്റ് അപേക്ഷ ക്ഷണിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 21 October 2021

ചൊക്ലി ഗ്രാമപഞ്ചായത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻ്റ് അപേക്ഷ ക്ഷണിച്ചു
ചൊക്ലി : ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് വിനിയോഗം സംബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻ്റിനെ നിയമിക്കുന്നു.


സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ ആൻറ് ബിസിനസ്സ് മാനേജ്മെൻ്റ് അല്ലെങ്കിൽ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയുള്ള 18 നും 30 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നവംബർ അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്കു മുമ്പായി ലഭിച്ചിരിക്കണം.തുടർന്ന് ഇൻറർവ്യൂവിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog