തിരുനെല്ലിയിലും തോൽപ്പെട്ടിയിലും കാട്ടാനയാക്രമണം; നാലു വാഹനങ്ങൾ തകർത്തു,കണ്ണൂർ സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 


 

വന്യമൃഗശല്യം രൂക്ഷമായ
തിരുനെല്ലി പഞ്ചായത്തിലെ തിരുനെല്ലിയിലും തോപ്പെട്ടിയിലും കാട്ടാന ആക്രമണം. കാറും ലോറിയും ഉൾപ്പെടെ വാഹനങ്ങൾ തകർത്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഏഴരയോടെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് കാറിൽ പോവുകയായിരുന്ന കണ്ണൂർ സ്വദേശികളെയാണ് ആന ആക്രമിച്ചത്. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. തിരുനെല്ലി പോലീസ് സ്റ്റേഷന് സമീപ ത്തായിരുന്നു സംഭവം. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. വഴിയരികിലുണ്ടായിരുന്ന ആന കാറിന് നേരെ പാഞ്ഞെടുക്കുകയും കാറിൽ രണ്ടുതവണ കുത്തുകയും ചെയ്തു. ആന സ്വയം മടങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ആക്രമണത്തിൽ കാറിൻറ മുൻഭാഗത്തെ ചില്ല് തകർ ന്നു. തൊട്ടുമുന്നിൽ പോയ കാർ ഹോണടിച്ചതാണ് ആനയെ പ്രകോപിപ്പിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും കാർ യാത്രക്കാരും പറഞ്ഞു. മുമ്പിൽ പോയ കാറിന്റെ ഹോണടി കേട്ട് വിറളിപൂണ്ട ആന റോഡിലേക്കിറങ്ങി ഞങ്ങളുടെ കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്ന് കാറിന്റെ മുൻ സീറ്റിലിരുന്ന കൂത്തുപറമ്പ് സ്വദേശി സുധീഷ് ആയിത്തര പറഞ്ഞു. കാർ പിന്നോട്ട് എടുത്തെങ്കിലും രക്ഷയുണ്ടായില്ല രണ്ടു തവണ കാറിൽ കുത്തി സുധീഷ് ഇരുന്ന ഭാഗത്ത് ആന കുത്തി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ആന സ്വയം വനത്തിലേക്ക് പോയില്ലെങ്കിലുള്ള അവസ്ഥ ചിന്തിക്കാനേ കഴിയുന്നില്ലെന്നും സുധീഷ് പറഞ്ഞു. ആക്രമിക്കുന്ന സമയത്ത് നാലുപേരാണ് കാറിലുണ്ടായിരുന്നത് റേഞ്ച് ഓഫീസർ എം. വി ജയപ്രസാദിന്റെ നേതൃത്വത്തിൽ വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha