ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനമാകാമെന്ന്‌ കേന്ദ്രം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 26 October 2021

ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനമാകാമെന്ന്‌ കേന്ദ്രംലൈസൻസ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ നിർദേശമുണ്ടെങ്കിലും കേരളത്തിൽ പലയിടത്തും അനുവദിക്കുന്നില്ല. ഓട്ടോമാറ്റിക്കോ മാനുവൽ ട്രാൻസ്മിഷൻ വാഹനങ്ങളോ ടെസ്റ്റിന് ഉപയോഗിക്കാമെന്നു കേന്ദ്രം ഇക്കഴിഞ്ഞ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംസ്ഥാനം ഇതുസംബന്ധിച്ച് ഒരു നിർദേശവും പുറത്തിറിക്കാത്തതാണ് ആശയക്കുഴപ്പത്തിനു കാരണം.

ഓട്ടോമാറ്റിക് വാഹനങ്ങളിൽ പഠിച്ച് ടെസ്റ്റിന് എത്തുന്നവരാണ് ഇതുകാരണം കുഴയുന്നത്. റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഗിയർമാറ്റുന്നതും മറ്റും പരിശോധിച്ചാണ് ഇപ്പോഴും ലൈസൻസ് നൽകുന്നത്. എന്നാൽ, ഈ അവ്യക്തത നിലനിൽക്കുമ്പോൾത്തന്നെ ഓട്ടോമാറ്റിക് വാഹനങ്ങളെ അനുവദിക്കുന്നുമുണ്ട്.

ഡ്രൈവിങ് സ്കൂളുകളിൽ ഓട്ടോമാറ്റിക് വാഹനങ്ങൾ ഉണ്ടെങ്കിലും അതിൽ ആളുകളെ പരിശീലിപ്പിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ. ഓട്ടോമാറ്റിക് വാഹനങ്ങളിൽ പഠിക്കാൻ താത്പര്യം കാണിച്ച് ധാരാളംപേർ എത്തുന്നുണ്ടെന്ന് ഡ്രൈവിങ് സ്കൂളുകാർ പറയുന്നു. ഇപ്പോൾ ഇറങ്ങുന്ന വാഹനങ്ങളിൽ ഏറെയും ഓട്ടോമാറ്റിക് വിഭാഗത്തിലുള്ളവയുമാണ്.

ഓട്ടോമാറ്റിക് വാഹനങ്ങൾ ടെസ്റ്റിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർ കോടതിയെ സമീപിച്ചിരുന്നു. ലൈസൻസ് നൽകുന്നതിനു നിലവിലുള്ള മാനദണ്ഡങ്ങളിൽ പഠിതാവിന്റെ ഗിയർഷിഫ്റ്റ് രീതികളെ വിലയിരുത്തേണ്ടതുണ്ട്. അതിനാൽ കൃത്യമായ നിർദേശങ്ങൾവരാതെ ഏങ്ങനെ ടെസ്റ്റിങ് രീതിയിൽ മാറ്റംവരുത്തുമെന്ന സംശയമാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog