കാഴ്ചയിൽ മാത്രമല്ല തന്റേടം കൊണ്ടും ഇന്ദിരയായി പ്രിയങ്കഗാന്ധി’ ; തടഞ്ഞ യോഗി പോലീസിന്റെ മുന്നിൽ ആർജ്ജവത്തോടെ പൊട്ടിത്തെറിച്ച് പ്രിയങ്ക

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാഴ്ചയിൽ മാത്രമല്ല തന്റേടം കൊണ്ടും ഇന്ദിരയായി പ്രിയങ്കഗാന്ധി’ ; തടഞ്ഞ യോഗി പോലീസിന്റെ മുന്നിൽ ആർജ്ജവത്തോടെ പൊട്ടിത്തെറിച്ച് പ്രിയങ്ക

ഉത്തർപ്രദേശ് : കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ലക്കിംപൂരിൽ കർഷക സമരത്തിനു നേരെ ബിജെപി കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനമിടിച്ച് കയറ്റിയതും അതിനെ തുടർന്നുണ്ടായ സംഘർഷത്തിലും നിരവധിപേർ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. വാഹനമിടിച്ച് കർഷകരെ കൊലപ്പെടുത്തിയശേഷം സമരഭൂമിയിൽ സംഘപരിവാർ മനപ്പൂർവ്വം അക്രമം അഴിച്ചുവിടുകയായിരുന്നു. അവിടെ നടക്കുന്ന സംഘർഷങ്ങൾ പുറംലോകത്തേക്ക് എത്താതെ യുപി ഭരണകൂടം ശ്രമിച്ചപ്പോൾ രാത്രി വൈകി യു പി യുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥലം സന്ദർശിക്കുവാൻ തീരുമാനമെടുക്കുകയായിരുന്നു.എന്നാൽ അവിടെ എത്തിയ പ്രിയങ്കയെ പോലീസ് തടയുകയായിരുന്നു. താൻ പ്രശ്നമുണ്ടാക്കാൻ വന്നത് അല്ലെന്നും കർഷകരെ കാണണമെന്നും ആവർത്തിച്ചു പറഞ്ഞിട്ടും പ്രിയങ്കയെ പോലീസ് തടയുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങി പ്രിയങ്ക നടന്ന് കർഷകരുടെ അടുത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇതിനിടയിൽ പോലീസ് പ്രിയങ്കയോട് രൂക്ഷമായി പെരുമാറുകയും അറസ്റ്റുചെയ്യുകയും ചെയ്തു.പോലീസ് തടയുമ്പോഴും യാത്ര നടത്തുമ്പോഴും തീക്ഷ്ണമായ കണ്ണുകളോടെയും മൂർച്ചയുള്ള വാക്കുകളുമായി പ്രിയങ്ക രാത്രി വൈകിയും പുലർച്ചെ വരെ കർഷകന്റെ ശബ്ദമായി നിലകൊണ്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha