കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാന്റിന് അയച്ച് കെ സുധാകരന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 13 October 2021

കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാന്റിന് അയച്ച് കെ സുധാകരന്‍
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറി. ഭാരവാഹി പ്രഖ്യാപനം വേഗത്തിലാക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഹൈക്കമാന്റിന് ഇ-മെയിലായാണ് പട്ടിക അയച്ചത്. കെപിസിസി ഭാരവാഹികളായിരുന്നവരില്‍ പത്മജ വേണുഗോപാലിന് മാത്രം ഇളവ് നല്‍കിയാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്.

മുന്‍ ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. രമണി പി നായര്‍, ഫാത്തിമ റോഷ്‌ന എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു. പിവി സജീന്ദ്രന്‍, കെ. ശിവദാസന്‍ നായര്‍, വിടി ബല്‍റാം തുടങ്ങിയവരും ഭാരവാഹികളാവും. നിര്‍വാഹക സമിതി അംഗങ്ങളടക്കം 51 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം പട്ടിക വൈകാന്‍ താനും ഉമ്മന്‍ചാണ്ടിയും കാരണക്കാരല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി നേതൃത്വം സമര്‍പ്പിച്ച പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ ഭാരവാഹികളുടെ പ്രഖ്യാപനം ഹൈക്കമാന്റ് ഉടന്‍ നടത്തുമെന്നാണ് വിവരം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog