പരാതിയില്‍ മൂന്ന് സി പി ഐ എം നേതാക്കൾക്കെതിരെ കേളകം പോലീസ് കേസെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആശ വര്‍ക്കറെ ഭീഷണിപ്പെടുത്തിയെന്ന 
 

 

കൊട്ടിയൂര്‍:ഭിന്നശേഷിക്കാരന്‍ കോവിഡ് ബാധിച്ചു മരിച്ച സംഭവത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്ത്  12 -ാം വാര്‍ഡ് ആശാവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായി പോസ്റ്റിട്ടതിനും ആശവര്‍ക്കറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് കേളകം പോലീസ് കേസെടുത്തിരിക്കുന്നത്. വെങ്ങലോടി സ്വദേശി സജീവന്‍,പഞ്ചായത്തംഗം ഉഷ അശോക് കുമാര്‍, സി പി എം കൊട്ടിയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം എം.സി ഷാജു എന്നിവര്‍ക്കെതിരെയാണ് ആശവര്‍ക്കര്‍ ഷിന്റോപ്പി ജോര്‍ജ് കേളകം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ഭിന്നശേഷിക്കാരന്‍ കോവിഡ് ബാധിച്ചു മരിച്ച സംഭവത്തില്‍ ആശാവര്‍ക്കറുടെ അലംഭാവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും കേളകം പോലീസില്‍ പരാതി നല്‍കിയിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha