വി.എച്ച്. എസ് ഇ എടയന്നൂർ എൻ എസ് .എസ് യൂനിറ്റിന്റെ ജീവനം ജീവധനം പദ്ധതി ഉദ്ഘാടനം ചെയ്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 13 October 2021

വി.എച്ച്. എസ് ഇ എടയന്നൂർ എൻ എസ് .എസ് യൂനിറ്റിന്റെ ജീവനം ജീവധനം പദ്ധതി ഉദ്ഘാടനം ചെയ്തു.

വി.എച്ച്. എസ് ഇ എടയന്നൂർ എൻ എസ് .എസ് യൂനിറ്റിന്റെ ജീവനം ജീവധനം പദ്ധതി ഉദ്ഘാടനം ചെയ്തു.ജി.വി.എച്ച്.എസ്.എസ് എടയന്നൂർ എൻ.എസ് എസ് യൂനിറ്റിന്റെ നേത്യത്വത്തിൽ നടക്കുന്ന ജീവനം ജീവധനം എന്ന പദ്ധതി കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി കെ.വി. ഉൽഘാടനം ചെയ്തു. പദ്ധതി പ്രകാരം വളൻറിയർമാർക്ക് ആടുകളെ വിതരണം ചെയ്തു. പ്രവാസി മലയാളി ശ്രീ മുഹമ്മദ് സി.എം , സ്കൂൾ സ്റ്റാഫ് എന്നിവർ ആടിനെ സംഭാവനയായി നൽകി. ഉൽഘാടന ചടങ്ങിൽ വാർഡ് മെമ്പർ ഷെബീർ എടയന്നൂർ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് റിയാസ് കെ , പിടിഎ വൈസ് പ്രസിഡന്റ് ഹാഷിം പി, പ്രിൻസിപ്പൽ നിഷീദ് ടി. , ഹെഡ് മാസ്റ്റർ ശ്രീകുമാർ ജി , എൻ എസ് എസ് വളന്റിയർമാരായ ശിവാനി മുരളിക , ഹിരൺകുമാർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനീഷ് പി എന്നിവർ സംസാരിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog