കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട: രണ്ടുപേരിൽ നിന്നായി പിടികൂടിയത് ഒന്നര കോടിയോളം രൂപയുടെ സ്വർണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 20 October 2021

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട: രണ്ടുപേരിൽ നിന്നായി പിടികൂടിയത് ഒന്നര കോടിയോളം രൂപയുടെ സ്വർണം


കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടുപേരിൽ നിന്നായി ഒരു കോടി 42,03,464 രൂപ വിലമതിക്കുന്ന 2948 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജി84013 ഗോഎയർ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മാഹി ചാലക്കര മുണ്ടപറമ്പത് ഹൗസിൽ കല്ലേരി മുഹമ്മദ് ഷാൻ, ഐഎക്‌സ് 742 എയർ ഇന്ത്യ എക്സ്പ്രസിൽ ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി ചെറുമൊത് പുതിയോട്ടിൽ കല്ലിൽ ആഷിഫ് എന്നിവരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കെ.പി സേതുമാധവൻ, ജ്യോതിലക്ഷ്മി, ഇൻസ്‌പെക്ടർമാരായ കൂവൻ പ്രകാശൻ, ജൂബർ ഖാൻ, സന്ദീപ്‌കുമാർ, ദീപക്, രാംലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog