കേരളത്തിന് സഹായവുമായി ഡി എം കെ; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 19 October 2021

കേരളത്തിന് സഹായവുമായി ഡി എം കെ; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ

uploads/news/2021/10/521115/IMG_20211019_085151_764.jpg
ചെന്നൈ: കേരളത്തിന് മഴക്കെടുതിയിൽ സഹായവുമായി ഡി എം കെ. ഡി എം കെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.

കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങൾക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉൾക്കൊണ്ട് അവരെ സഹായിക്കാം,’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ഒരു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചത്.

മുമ്പ് രണ്ട് തവണ കേരളത്തിൽ പ്രളയമുണ്ടായപ്പോഴും സഹായ ഹസ്തവുമായി ഡി എം കെ രംഗത്തെത്തിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog