കേരള മുസ്‌ലിം നവോത്ഥാനം; ചരിത്രം, ദർശനം പ്രീ- പബ്ലിക്കേഷൻ ബുക്കിംഗ് ആരംഭിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 18 October 2021

കേരള മുസ്‌ലിം നവോത്ഥാനം; ചരിത്രം, ദർശനം പ്രീ- പബ്ലിക്കേഷൻ ബുക്കിംഗ് ആരംഭിച്ചു.

കേരള മുസ്‌ലിം നവോത്ഥാനം; ചരിത്രം, ദർശനം  പ്രീ- പബ്ലിക്കേഷൻ ബുക്കിംഗ്  ആരംഭിച്ചു.

കണ്ണൂർ: കേരള മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചതിന്റെ നൂറാം വാർഷികത്തോട
നുബന്ധിച്ച്, കെ.എൻ.എം സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന നാല് വാള്യങ്ങളടങ്ങുന്ന കേരള മുസ്‌ലിം നവോത്ഥാനം; ചരിത്രം, ദർശനം  ഒന്നാം ഭാഗം,  പ്രീ - പബ്ലിക്കേഷൻ ബുക്കിംഗ്  ജില്ലാ തല ഉദ്ഘാടനം കണ്ണൂരിൽ നടന്നു. കെ.എൻ.എം ജില്ലാ പ്രസിഡന്റ് പി.കെ ഇബ്രാഹിം ഹാജിയിൽ നിന്നും കെ.എൻ.എം കടവത്തൂർ മണ്ഡലം പ്രസിഡന്റ് അബു പാറാട് പ്രഥമ കൂപ്പൺ സ്വീകരിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ഡോ.എ.എ.ബഷീർ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഇസ്മായിൽ ഫാറൂഖി പദ്ധതി  വിശദീച്ചു.  നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. സുൾഫിക്കർ അലി, ജി.ഇ.സി. ട്രഷറർ ഡോ: മുഹമ്മദ് ഫാറൂഖ്, ഇസ്ഹാഖ് അലി കല്ലിക്കണ്ടി, അബ്ദുസ്സലാം മൂര്യാട്, കെ.കെ.പി മഹ്മൂദ്, ടി. കെ അഹ്‌മദ്‌ മാസ്റ്റർ, മഹമൂദ് വാരം, വി.മുഹമ്മദ്‌ ശരീഫ് മാസ്റ്റർ, ഹാഷിം മാസ്റ്റർ ഉളിയിൽ, ശരീഫ് ഗെയിറ്റ് ,ഡോ: എ.വി അബ്ദുള്ള, അബുദുസ്സലാം പോപ്പുലർ, ഹാരിസ് എൻജിനീയർ, ഇ.കെ സാദിഖ്, അലി ശ്രീകണ്ഠപുരം, ജാബിർ കടവത്തുർ, പി.ഇസ്മായിൽ തളിപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു. ഗ്രന്ഥാവലിയുടെ ഒന്നാം വാല്യം 2022ജനുവരിയിൽ പ്രസിദ്ധീകരിക്കും. 


    ഫോട്ടോ അടിക്കുറിപ്പ് 

കേരള മുസ്‌ലിം ഐക്യസംഘം 
രൂപീകരിച്ചതിൻ്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'കേരള മുസ്‌ലിം നവോത്ഥാനം; ചരിത്രം ദർശനം  എന്ന പുസ്തകത്തിൻ്റെ ഒന്നാം വാള്യത്തിനുള്ള തുക അബു പാറാടിൽ നിന്ന് പി.കെ. ഇബ്രാഹിം ഹാജി സ്വീകരിക്കുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog