ആലക്കോട് എക്സൈസിന്റെ മിന്നൽ റെയ്ഡിൽ വൻ വാറ്റു സങ്കേതം തകർത്തു; 700 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട്: ആലക്കോട് എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ കെ.ജി.മുരളിദാസിന്റെ നേതൃത്വത്തിൽ വെള്ളാട് നടുവിൽ ഫർലോങ്ങരയിൽ പുറമ്പോക്ക് തോട്ടുചാലിൽ പ്രവർത്തിച്ചുവന്ന വൻ വാറ്റു സാങ്കേതത്തിൽ നടത്തിയ റെയ്ഡിൽ പ്ലാസ്സ്റ്റിക് ബാരലിലും ചതുരാകൃതിയിൽ പ്ളാസ്റ്റിക്ക് ഷീറ്റ് കൊണ്ട് ടാങ്ക്കെട്ടി നിർമിച്ചതിൽ കാണപെട്ട 700 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു അബ്‌കാരി കേസ് എടുത്തു. 

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവ്, പ്രകാശൻ ആലക്കൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.കെ. സാജൻ CEO മാരായ സി.കെ.ഷിബു, വി. ശ്രീജിത്ത് ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha