കോർപറേഷനെതിരെ പ്രതിഷേധം: കണ്ണൂരിൽ 61 ഐഎൻടിയുസി പ്രവർത്തകർ സിഐടിയുവിൽ ചേർന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: കണ്ണൂർ കോർപറേഷൻ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ച് കണ്ണുർ പ്രസ് ക്ലബ് ജങ്ഷനിലെ ഐ എൻ ടി യു സിയിൽ ഉൾപ്പെട്ട 61 കച്ചവടക്കാർ സി.ഐ.ടി.യുവിൽ ചേർന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തെരുവ് കച്ചവടക്കാരുടെ പ്രതിനിധിയായ ഫസലിനെ രക്ത ഹാരമണിയിച്ചു സി. ഐ. ടി. യുവിലേക്ക് സ്വാഗതം ചെയ്തു.

ഇന്ത്യയിൽ തെരുവ് കച്ചവടക്കാരെ വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കാറുണ്ടെങ്കിലും കണ്ണൂർ നഗരത്തിൽ നടന്നത് അതെല്ലെന്നും ജയരാജൻ പറഞ്ഞു. വികസനത്തിൻ്റെ പേരിൽ കുടിയൊഴിപ്പിക്കുന്നതിനോട് വ്യാപാരികളും ജനങ്ങളും സഹകരിക്കാറുണ്ട്. എന്നാൽ അതിനല്ലാതെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കാനാണ് കോർപറേഷൻ ശ്രമിച്ചതെന്നും ജയരാജൻ പറഞ്ഞു.

തെരുവ് കച്ചവടക്കാർക്ക് മറ്റു സംവിധാനമൊരുക്കാതെ കുടിയൊഴിപ്പിക്കുന്നതിനാണ് തൊഴിലാളികൾ എതിർക്കുന്നത്. ഒരു കൗൺസിലറുടെ നേതൃത്വത്തിൽ വാഹനങ്ങളും മറ്റാ സന്നാഹങ്ങളുമായി വന്നു ബലപ്രയോഗത്തിലുടെ ഒഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കോർപറേഷൻ മേയർ ജനാധിപത്യ രീതിയിൽ ചർച്ച ചെയ്തു പ്രശ്ന പരിഹാരമുണ്ടാക്കാൻ തൊഴിലാളികളെയും സി.ഐ.ടി.യുവിനെയും വിളിച്ചു വരുത്തി ചർച്ച നടത്താൻ തയ്യാറായില്ലെന്നും ജയരാജൻ പറഞ്ഞു. നഗരസഭയായ കാലം മുതലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സി.ഐ.ടി.യുവിൽ ചേർന്ന തൊഴിലാളികളുടെ പ്രതിനിധി ഫൈസൽ പറഞ്ഞു.

പലവട്ടം മേയറെ കണ്ടു ചർച്ച നടത്താൻ പോയതാണ്. എന്നാൽ ഞങ്ങളെ കാണാൻ പോലും തയ്യാറായില്ല. ഞങ്ങൾ മാറാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. പകരം മൂന്ന് സ്ഥലങ്ങളിലെ തെങ്കിലും ഒന്നിൽ സൗകര്യമേർപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതംഗീകരിക്കാതെ ബലം പ്രയോഗിച്ചു ഒഴിപ്പിക്കാനാണ് ശ്രമിച്ചത്.

ഈ വിഷയം ഐ.എൻ.ടി.യു.സി നേതൃത്വത്തോട് അറിയിച്ചിരുന്നുവെങ്കിലും വേണ്ട ഇടപെടൽ ഇല്ലാത്തതിനാലാണ് സി.ഐ.ടി.യുവിൽ ചേരാൻ തീരുമാനിച്ചതെന്നും ഫൈസൽ പറഞ്ഞു.സി ഐ .ടി .യു ജില്ലാ ജനറൽ സെക്രട്ടറി അരക്കൻ ബാലൻ,.കെ. മനോഹരൻ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha