കുതിച്ചുയർന്ന് സ്വർണവില; പവന് 440 രൂപയുടെ വർധനവ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 14 October 2021

കുതിച്ചുയർന്ന് സ്വർണവില; പവന് 440 രൂപയുടെ വർധനവ്ഉയരങ്ങൾ കീഴടക്കി സ്വർണവില. കഴിഞ്ഞ ദിവസങ്ങളിലേതിന് തുടർച്ചയായി സ്വർണവിലയിൽ വൻ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ വരെ 35,320 രൂപയായിരുന്ന സ്വർണവില ഇന്ന് വീണ്ടും കൂടി. തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വീണ്ടും കൂടിയത്.
പവന് 440 രൂപയുടെ വർധവനാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 35,760 രൂപയാണ്. ഗ്രാമിന് 55 രൂപ കൂടി 4,470 രൂപയായി.

രണ്ട് ദിവസം മുമ്പ് പവന് 200 രൂപ കൂടിയാണ് 35,320 രൂപയായത്. ഗ്രാമിന് 4415 രൂപയായിരുന്നു ഇന്നലെ വരെ വില. ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണവില ഒക്ടോബർ എട്ടിന് ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog